“ഞാന്‍ ഉടന്‍ തിരിച്ചെത്തും ” കാവ്യയെ ചേര്‍ത്ത് പിടിച്ചുള്ള ദിലീപിന്‍റെ വാക്കുകള്‍ പാ‍ഴായില്ല; ആനന്ദത്തിലാറാടി പദ്മസരോവരം

റിമാൻഡിൽ കഴിയവെ അച്ഛന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാനാണ് ദിലീപ് കഴിഞ്ഞ മാസം ജയിലിൽ നിന്ന് താൽക്കാലികമായി പുറത്തിറങ്ങിയത്.

അന്ന് പദ്മസരോവരത്തിൽ എത്തിയ ദിലീപ് കാവ്യാ മാധവന് നൽകിയൊരു ഉറപ്പുണ്ടായിരുന്നു. എല്ലാ കഷ്ടകാലവും മാറും, ഞാൻ ഉടൻ തിരിച്ചുവരും.

ശ്രാദ്ധച്ചടങ്ങുകൾ പൂർത്തിയാക്കി ഇറങ്ങാൻ നേരം കാവ്യയെ ചേർത്തു പിടിച്ചാണ് ദിലീപ് ഇത് പറഞ്ഞത്. ആ വാക്കുകൾ വെറുതെ ആയില്ല.

വീട്ടിലേക്കുള്ള ആ വരവിന് ശേഷമാണ് ദിലീപ് നായകനായ രാമലീല ചിത്രം റിലീസായത്. ചിത്രം വൻ വിജയത്തിലേക്ക് പോവുന്നതിനിടെയാണ് ദിലീപിന് ജാമ്യവും ലഭിച്ചിരിക്കുന്നത്.

കാവ്യാമാധവന്‍

കാവ്യാ മാധവൻ,​ മകൾ​ മീനാക്ഷി,​ അമ്മ സരോജം എന്നിവരാണ് ആലുവയിലെ വീട്ടിലുള്ളത്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുമെന്ന് ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വന്നപ്പോൾ തന്നെ കാവ്യ അഭിഭാഷകനുമായി സംസാരിച്ചു.

ജാമ്യം കിട്ടുമെന്ന പ്രതീക്ഷയാണ് അഭിഭാഷകനും പങ്കുവച്ചത്. തുടർന്ന്,​ എല്ലാവരുടേയും കണ്ണുകൾ ടി.വിയിലേക്കായി. ഉച്ചയ്ക്ക് 1.45ഓടെ കോടതി വിധിയെത്തി.

ദിലീപിന് ജാമ്യം ലഭിച്ചുവെന്ന് ചാനലുകൾ ബ്രേക്ക് ചെയ്തതോടെ കാവ്യയുടെ മുഖത്ത് ചിരി വിടർന്നു. അടുത്ത നിമിഷം അമ്മയെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവച്ചു. ആശ്വാസമായില്ലേ എന്ന് അമ്മയുടെ ചോദ്യം. അമ്മയോട് സംസാരിക്കുന്നതിനിടെ കാവ്യ കരയുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News