കമ്പിളി പുതപ്പ് കൊണ്ട് നഗ്നത മറച്ച് ലെന; ഫോട്ടോ ഷൂട്ട് വൈറല്‍

ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത് മലയാളി പ്രക്ഷകര്‍ ഇതു വരെ കണ്ട ലെന ആണോ എന്ന് സംശയിച്ച് പോകും .
കടുത്ത ആരാധകര്‍ക്ക് പോലും ശങ്കിക്കുന്ന വിധത്തിലാണ് ലെനയുടെ ലുക്ക്.

ഒരു കമ്പിളി പുതപ്പ് കൊണ്ട് മൂടിയ തരത്തിലുള്ള വേഷത്തിലാണ് ലെന എത്തുന്നത്.ഇതിന് മുന്‍പ് ഇത്രയേറെ ഗ്ലാമറായി ലെനയെ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകാഭിപ്രായം.

ഇത്രയെറെ ഗ്ലാമറസ്സായിരുന്നില്ല

സ്‌റ്റൈലന്‍ ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും ലെന നടത്തിയിട്ടുണ്ട്. പക്ഷെ ഇത്രയെറെ ഗ്ലാമറസ്സായിരുന്നില്ല. നോട്ടത്തിലും മുഖഭാവങ്ങളിലും ആകെ ഹോട്ട് ആണ് ലെന.

ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്.  മഹാദേവന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഉണ്ണി പി എസ് ആണ് ലെനയുടെ ഈ മേക്കപ്പിന് പിന്നില്‍. ശ്രേയ അരവിന്ദാണ് സ്‌റ്റൈലും വസ്ത്രാലങ്കാരവും.
സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. അടുത്തിടെ അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി.

ഡോ. ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് പോകുകയാണ് ലെന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News