അജ്ഞാത സുന്ദരിയ്‌ക്കൊപ്പമുള്ള സെല്‍ഫി: ഒടുവില്‍ രഹസ്യം വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുത താരമായാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വളരുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ താരമായതോടെ പാണ്ഡ്യ സൂപ്പര്‍ താരമായി ഉയര്‍ന്നിരിക്കുകയാണ്.

സുന്ദരിക്കൊപ്പമുള്ള സെല്‍ഫി

അതിനിടയിലാണ് സുന്ദരിയായ പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ഹര്‍ദ്ദികിന്റെ സെല്‍ഫി പ്രത്യക്ഷപ്പെട്ടത്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടം പങ്കുവെച്ചത്.

ചിത്രം പ്രത്യക്ഷപ്പെട്ടതുമുതല്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഹര്‍ദ്ദികിനൊപ്പമുള്ള സുന്ദരി ആരാണെന്നറിയാനുള്ള തത്രപ്പാടിലായിരുന്നു ആരാധകര്‍.

ഹര്‍ദ്ദികിന്റെ കാമുകിയാണെന്നും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്നുമുള്ള ചര്‍ച്ചകള്‍ക്കും കുറവുണ്ടായിരുന്നില്ല.

എന്നാലിപ്പോള്‍ നിഗൂഢതകള്‍ക്ക് വിരാമമിട്ട് ഹാര്‍ദിക് തന്നെ ആ പെണ്‍കുട്ടിയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതെന്റെ സ്വന്തം അനിയത്തിയാണെന്നാണ് ഹര്‍ദ്ദിക് ട്വിറ്ററില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News