ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമയില്‍ അഭിനയിക്കുമോ

85 ദിവസത്തെ ജയില്‍ മോചനത്തിന് ശേഷം ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങുമ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം സിനിമയില്‍ അഭിനയിക്കുമോ എന്നതാണ് .

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ പോകുമ്പോള്‍ ദിലീപിനെ നായകനാക്കി ആരംഭിക്കാനിരുന്ന അനവധി ചിത്രങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. ചിത്രീകരണം ആരംഭിച്ച പ്രൊഫസര്‍ ഡിങ്കന്‍, കംമ്മാര സംഭവം എന്നീ സിനിമകള്‍ അറസ്റ്റിനെ തുടര്‍ന്ന് ശേഷിക്കുന്ന ഷെഡ്യൂളുകള്‍ ഒഴിവാക്കുകയായിരുന്നു.

മുന്‍പ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഭിഭാഷകര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി അതു പരിഗണിക്കാതെ ജാമ്യം തള്ളി.

ഇത്തവണ കോടതി ജാമ്യം നല്കിയെങ്കിലും അനവധി ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് .രാജ്യം വിട്ടു പോകരുത് ,ഒരുലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിവയാണ് പ്രധാനമായും ഉള്ളത്.

ദിലീപിന് സിനിമയില്‍ അഭിനയിക്കാന്‍ ആകുമോ

എന്നാല്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്നും ഉയരുന്ന ചോദ്യം ദിലീപിന് സിനിമയില്‍ അഭിനയിക്കാന്‍ ആകുമോ എന്നതു തന്നെയാണ്.

കോടതി ഒട്ടനവധി നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയതെങ്കിലും അഭിനയിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

ദിലീപിന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ചിത്രീകരിക്കുന്ന എതു ചിത്രത്തിലും അഭിനയിക്കാനാകും എന്നാണ് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News