ദുല്‍ഖര്‍ ബാഗ് താഴെവെച്ചപ്പോള്‍ ഫഹദും മംമ്തയും ബാഗെടുത്തു; എങ്ങോട്ടേയ്ക്കാണ് യാത്ര

നാടുവിടുന്ന ദുല്‍ഖറിന്റെ മുഖമുദ്രയായിരുന്നു ബാഗ് തൂക്കിയുള്ള ചിത്രം. സൂപ്പര്‍ ഹിറ്റായ പറവയോടെ ദുല്‍ഖര്‍ ബാഗ് താഴെവെച്ചിട്ടുണ്ട്. എന്നാല്‍ ദുല്‍ഖര്‍ ബാഗ് താഴെവെച്ചതിന് പിന്നാലെ ഫഹദ് ഫാസിലും മംമ്താ മോഹന്‍ദാസും ബാഗെടുത്തിരിക്കുകയാണ്.

വേണുവിന്‍റെ കാര്‍ബണ്‍

ഫഹദും മംമ്തയും ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്യാമറാമാന്‍ വേണു മുന്നറിയിപ്പിന് ശേഷം സംവിധാനം ചെയ്യുന്ന കാര്‍ബണിലെ രംഗമാണിത്.

കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്തയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഫഹദിന്റെ നായികയായി മമ്തയുംഎത്തുന്നത്.

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ കാര്‍ബണിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫഹദും മംമ്തയും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News