പൊട്ടിക്കരഞ്ഞ് ധര്‍മ്മജന്‍

കൊച്ചി: ജാമ്യം ലഭിച്ച നടന്‍ ദിലീപിനെ കാണാന്‍ ആലുവ ജയിലിന് സമീപത്തെ നടന്‍ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് ധര്‍മ്മജന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

എനിക്കൊന്ന് കണ്ടാല്‍ മതി

എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്…എനിക്കൊന്ന് കണ്ടാല്‍ മതി’ ഇത്രയും പറഞ്ഞ് ധര്‍മ്മജന്‍ പൊട്ടിക്കരയുകയായിരുന്നു.

അതേസമയം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കി താരം ജയിലില്‍ നിന്ന് ഇറങ്ങി.

ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.

നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News