ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്യ അറസ്റ്റിലായി . ലണ്ടനിലാണ് മല്യ അറസ്റ്റിലായത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ മല്യയെ് ജാമ്യം നല്കി വിട്ടയച്ചു
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം 9000 കോടിയുടെ വായ്പ തുക തിരിച്ചടയ്ക്കാതെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. അറസ്റ്റ് ഉണ്ടാകും എന്ന ഭയത്തിനെ തുടര്‍ന്നാണ് മല്യ രാജ്യം വിട്ടത്.
സാമ്പത്തിക കുറ്റവാളി
ഇതിനെ തുടര്‍ന്ന് ഇന്ത്യ സാമ്പത്തിക കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായി പ്രഖ്യാപിച്ചിരുന്നു.
കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ ഫലപ്രദമായി എന്നതാണ് അറസ്റ്റ് തെളിയിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അറസ്റ്റിലായെങ്കിലും സമാന രീതിയില്‍ മല്യയെ കോടതി ജാമ്യംനല്‍കി വിട്ടയക്കുക ആയിരുന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here