ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍.

ചണ്ഡിഗഢ് ഹൈവേയ്ക്ക് സമീപത്ത് നിന്നാണ് ഹണി പ്രീതിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ആള്‍ ദൈവമായി ഗുര്‍മീത് തനിക്ക് തെറ്റായ ബന്ധം ഒന്നും ഇല്ലെന്ന് വാദിച്ചുകൊണ്ട ഹണിപ്രീത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

താനും ഗുര്‍മീതുമായുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതിനെ ഹണിപ്രീത് രൂക്ഷമായി വിമര്‍ശിച്ചു.

അതിനോട് അനുബന്ധിച്ചാണ് അറസ്റ്റ് ഉണ്ടായത്.
രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കാന്‍ ശ്രമം, കോടതി ശിക്ഷിച്ചതിന് പിന്നാലെ ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു

ബലാത്സംഗക്കേസില്‍ ഓഗസ്ത് 25 നാണ് ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപമുണ്ടായതിന് പിന്നാലെ ഹണിപ്രീത് ഒളിവില്‍ പോയിരുന്നു. ഇവര്‍ നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് നേപ്പാള്‍ പോലീസിന്റെ സഹായത്തോടെ ഹരിയാന പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അവരെ കണ്ടെത്തിനായില്ല.

തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക ആയിരുന്നു.

ഹണിപ്രീതിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News