ക്രിസ്റ്റ്യാനോയ്ക്കും ബെയ്‌ലിനും ഗോളടിക്കാനാകുന്നില്ല; പോളണ്ടിന്റെ ഗോളടിയന്ത്രത്തെ റയലിലെത്തിക്കാന്‍ സിദാന്റെ നീക്കം

കഴിഞ്ഞ സീസണില്‍ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിന്റെ സുവര്‍ണകുതിപ്പായിരുന്നു. രണ്ട് കിരീടവും സാന്റിയാഗോ ബര്‍ണബ്യുവിലെത്തിയതോടെ സിദാനും ക്രിസ്റ്റിയാനോയ്ക്കും താരതിളക്കമായിരുന്നു.

റയലിന്‍റെ കിതപ്പ്

എന്നാല്‍ നടപ്പ് സീസണില്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡ് കിതയ്ക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോയ്ക്കും ബെയിലിനും തിളങ്ങാനാകത്തത് ആരാധകരേയും അധികൃതരേയും നിരാശരാക്കിയിട്ടുണ്ട്.

7 മത്സരങ്ങളില്‍ പിന്നിടുമ്പോള്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് റയല്‍. ക്രിസ്റ്റിക്കും ബെയിലിനും ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാനുമായിട്ടില്ല.

ഗോളടിയന്ത്രം

ഇതോടെയാണ് ബയേണിന്റെ ഗോളടിയന്ത്രമെന്നറിയപ്പെടുന്ന പോളീഷ് താരം റോബോര്‍ട്ട് ലെവന്‍ഡോസ്‌കിയെ റയലിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചത്.

പരിശീലകന്‍ സിദാന്‍ തന്നെയാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. സ്പാനീഷ് ദിനപത്രമായ മാഡ്രിഡ് ഡെയ്‌ലി ആണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

125 മില്യണ്‍ യൂറോ മുതല്‍ 136 മില്യണ്‍ യൂറോ വരെയാണ് ബയേണ്‍ മ്യൂണിക് താരത്തിന് വിലയിട്ടിരിക്കുന്നത്. റയല്‍ മാഡ്രഡില്‍ ചേരാന്‍ ലെവന്‍ഡോസ്‌കിയും തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here