
പിയാജിയോയുടെ വെസ്പ റെഡ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. മുംബൈ ഷോറുമില്‍ 87,009 രൂപയാണ് വില. എയിഡ്‌സ് രോഗികള്‍ക്ക് പിന്തുണ നല്‍കുകയാണ് പുതിയ വെസ്പ റെഡിലൂടെ പിയാജിയോ ലക്ഷ്യമിടുന്നത്.
50ഡോളര്‍
റെഡ് എന്ന രാജ്യാന്തര സന്നദ്ധ സംഘടനയുമായി കൈകോര്‍ത്താണ് വെസ്പയുടെ റെഡ് എത്തിയിരിക്കുന്നത്. ഓരോ വില്‍പനയില്‍ നിന്നും 50 ഡോളര്‍ റെഡ് സംഘടനയുടെ രാജ്യാന്തര ഫണ്ടിലേക്ക് നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്.
റെഡ് തീമിന് അനുയോജ്യമായ ഹെല്‍മറ്റ്, ടിഷര്‍ട്ട്, ഹാറ്റ് മുതലായ ആക്‌സസറികളും സ്‌കൂട്ടറിന് ഒപ്പം കമ്പനി നല്‍കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here