നവജാത ശിശുവിന്റെ മാസ്എന്‍ട്രി; സ്റ്റുഡിയോ ലൈവിനിടെ അവതാരകയ്ക്ക് പ്രസവവേദന

കുഞ്ഞു പിറക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടല്ലോ എന്ന ധൈര്യത്തോടെയാണ് ന്യൂയോര്‍ക്കിലെ വാര്‍ത്താ അവതാരകയായ നതാലി പാസ്‌ക്വറല്ല കഴിഞ്ഞ ദിവസം സ്റ്റുഡിയോയിലെത്തിയത്.

വാര്‍ത്തയ്ക്കിടയിലെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശരീരത്തില്‍ നിന്ന് അമ്‌നിയോട്ടിക് ദ്രാവകം പുറന്തള്ളപ്പെടുന്നുണ്ട് എന്നത് നതാലി അറിഞ്ഞത്.

ധൈര്യം കൈവിടാതെ ശാന്തയായ നതാലി വാര്‍ത്ത അവസാനിക്കുന്നതുവരെ ചെറുചിരിയോടെ വേദന കടിച്ചുപിടിച്ചു നിന്നു.

പിന്നീട് സഹ ആങ്കര്‍മാരോടും സഹപ്രവര്‍ത്തകരോടും തന്റെ അവസ്ഥ തുറന്നു പറഞ്ഞു.

നതാലിയെ ആശുപത്രിയിലെത്തിച്ചു

അപ്രതീക്ഷിത സംഭവങ്ങളില്‍ ഞെട്ടിയ പ്രൊഡക്ഷന്‍ ടീം ഉടന്‍ തന്നെ നതാലിയെ ആശുപത്രിയിലെത്തിച്ചു.


ഭര്‍ത്താവ് ജാമിന്‍ പാസ്റ്റോറും ഇതിനോടകം ആശുപത്രിയിലെത്തി. അല്‍പ്പ സമയത്തിനകം നതാലി ആരോഗ്യവാനായ ആണ്‍കുട്ടിക്ക് ജന്മം നല്‍കി.

പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയ കുഞ്ഞതിഥി ജാമിന്‍ ജെയിംസിന്റെ ചിത്രം നതാലി തന്നെ ട്വീറ്ററിലൂടെ പങ്കുവെച്ചു.

അതിഥിയെത്താന്‍ ഒരു മാസം കൂടി എന്ന ക്യാപ്ഷനോടെ തന്റെ നിറവയറിന്റെ ചിത്രം ഒരാഴ്ച മുമ്പ് നതാലി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here