ശശികല അഴിക്കുള്ളില്‍ തന്നെ; പരോള്‍ അപേക്ഷ തള്ളി

ബെംഗളൂരൂ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ പരോള്‍ അപേക്ഷ തള്ളി.

ബെംഗളൂരൂ ജയില്‍ അധികൃതരാണ് തള്ളിയത്

ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാന്‍ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. ശശികലയുടെ പരോള്‍ അപേക്ഷ ബെംഗളൂരൂ ജയില്‍ അധികൃതരാണ് തള്ളിയത്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ മാറ്റുന്ന പ്രമേയം അടുത്തിടെ പാര്‍ട്ടി പാസാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News