ദിലീപിന്റെ അടുത്തനീക്കം എന്ത്?

കൊച്ചി: തന്റെ അറസ്റ്റോടെ പാതിവഴിയില്‍ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാകും ദിലീപ് ആദ്യം ചെയ്യുക. രാമലീലയുടെ വിജയത്തിളക്കത്തോടെ നടനെന്ന നിലയില്‍ തന്റെ ഭാവി സുരക്ഷിതമാണെന്ന് ദിലീപ് കരുതുന്നു. മാത്രമല്ല, പുറത്താക്കപ്പെട്ട സിനിമാ സംഘടനകളില്‍ തിരിച്ചെത്താനുള്ള നീക്കങ്ങളും താരം നടത്തും.

50 കോടി രൂപയുടെ പ്രൊജക്ടുകളാണ് അവതാളത്തിലായത്

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്ത് നിന്ന അതേ വികാരത്തോടെയായിരുന്നു സെപ്റ്റംബര്‍ 28ന് രാമലീലയുടെ റിലീസിംഗിന് ശേഷമുളള ജനവിധിക്കായി ദിലീപും അണിയറപ്രവര്‍ത്തകരും കാത്ത് നിന്നത്.

സിനിമ ആരാധകര്‍ ഏറ്റെടുത്തതോടെ ജനകീയ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി എന്ന രീതിയില്‍ പോലും ദിലീപ് ഫാന്‍സ് വിധിയെഴുതി.

സിനിമ വ്യക്തികേന്ദ്രീകൃതമല്ല, കൂട്ടായ്മയുടെ ഫലമാണെന്ന് പറയുമ്പോഴും മൂന്നു തവണ റിലീസിംഗ് മാറ്റിവെച്ച ശേഷം രാമലീല എത്തിയപ്പോള്‍ അത് ദിലീപിന്റെ ഭാവി സിനിമകളെയും പ്രതിഫലിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ സിനിമ വിജയിച്ചതോടെ ദിലീപിന്റെ വെളളിത്തിരയിലെ ജൈത്രയാത്ര എളുപ്പമായി.

കമ്മാരസംഭവം, പ്രൊഫ.ഡിങ്കന്‍ തുടങ്ങിയ സിനിമകള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോഴായിരുന്നു ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതും ജയിലിലായതും. ഇതോടെ 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകളാണ് അവതാളത്തിലായത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും രാമലീല വിജയിക്കുകയും ചെയ്തതോടെ ദിലീപെന്ന നടന്റെ ഭാവി സുരക്ഷിതമായി. മാത്രമല്ല, പുറത്താക്കപ്പെട്ട സിനിമാ സംഘടനകളില്‍ തിരിച്ചെത്താനും താരം നീക്കം നടത്തും. ദിലീപ് തന്നെ രൂപം നല്‍കിയ ഫിയോക് എന്ന സംഘടനയില്‍ ഇപ്പോഴും അംഗമാണ് ദിലീപ്.

സിനിമാ മേഖലയില്‍ നിന്നാകട്ടെ, ഇരയാക്കപ്പെട്ട നടിയേക്കാള്‍ കുറ്റാരോപിതനായ ദിലീപിനായിരുന്നു ജയിലിനുളളില്‍ വെച്ചും പിന്തുണ ലഭിച്ചിരുന്നത്. ഇപ്പോള്‍ ജാമ്യവും ലഭിച്ചതോടെ സിനിമാ മേഖലയില്‍ അജയ്യനായി ദിലീപ് തിരിച്ചെത്തും.

കേസിന്റെ വിചാരണകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് തിയേറ്ററുകളില്‍ ജനപ്രിയ നായകനായി ദിലീപ് കയ്യടി നേടും. നായക വേഷത്തിലേക്ക് തിരിച്ചെത്തിയ ദിലീപ് ഇനി വീണ്ടും വില്ലന്‍ വേഷത്തിലേക്ക് എത്തണമെങ്കില്‍ വിചാരണക്കോടതിയുടെ അന്തിമ വിധി പ്രതികൂലമാകണം.

വിധി അനുകൂലമെങ്കില്‍ ജനപ്രിയനായകന്റെ ജയില്‍വാസം ഒരു സിനിമാക്കഥ പോലെ ജനം മറക്കുമെന്ന് സാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News