യോഗിക്ക് കേരളത്തിലെ ആശുപത്രികളിലേക്ക് സ്വാഗതം; യുപിയില്‍ പിഞ്ചുകുട്ടികള്‍ പിടഞ്ഞ് മരിച്ചപ്പോള്‍ മൗനം പാലിച്ച യോഗിക്ക് പിണറായിയുടെ കേരളത്തെ കണ്ടു പഠിക്കാം

തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷാ യാത്രയുടെ ഭാഗമായി കേരളത്തില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സിപിഐഎം.

ആശുപത്രികള്‍ എങ്ങനെ നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് കേരളത്തിലെ ആശുപത്രികള്‍ കണ്ട്
പഠിക്കാനാണ് യോഗിയെ ക്ഷണിച്ചിരിക്കുന്നത്. സിപിഐഎമ്മന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ ക്ഷണം.

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവദാസ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ നിരവധി പിഞ്ചുകുട്ടികള്‍ പിടഞ്ഞു മരിച്ചിരുന്നു.

സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ അനാസ്ഥ കാരണം കുട്ടികള്‍ മരിക്കാന്‍ ഇടയായ സ്ഥലത്തെ മുഖ്യമന്ത്രി ലോകോത്തര നിലവാരത്തില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്തെ വിമര്‍ശിക്കാനായി എത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ഈ പശ്ചാത്തലത്തിലാണ് പരിഹാസരൂപേണയുള്ള ക്ഷണം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് നാളെയാണ് കണ്ണൂരില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News