തെരഞ്ഞെടുപ്പ് ആവേശത്തില്‍ വേങ്ങര; വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് പിപി ബഷീര്‍; വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായിയും വിഎസും കോടിയേരിയും മണ്ഡലത്തില്‍

മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മണ്ഡലത്തെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും. പ്രചാരണത്തിനായി പ്രമുഖ നേതാക്കളും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയില്‍

പ്രമുഖ നേതാക്കള്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മണ്ഡലത്തില്‍ സജീവമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കഴിഞ്ഞു. രണ്ടാംഘട്ട പര്യടനത്തില്‍ മണ്ഡലത്തിന്റെ പരമാവധി സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍.

മന്ത്രിമാരും ജനപ്രതിനിധികളും യുവ നേതാക്കളുമെല്ലാം പിപി ബഷീറിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കെത്തുന്നതോടെ മണ്ഡലത്തിന്റെ മനസ് കീഴടക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, തുടങ്ങിയ നേതാക്കള്‍ പ്രചാരണരംഗത്ത് സജീവമാണ്. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ പ്രചാരണ തിരക്കിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍.

ആദ്യഘട്ടത്തില്‍ യുവജനസംഘടനകള്‍ പ്രചാരണരംഗത്തില്ലാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ വേങ്ങരയില്‍ യൂത്ത് റാലി സംഘടിപ്പിച്ചു. യുഡിഎഫ് മികച്ച വിജയം നേടുമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും യൂത്ത് മാര്‍ച്ച്് ഫല്‍ഗ് ഓഫ് ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News