ദിലീപിന് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കില്‍; പോലീസിന്റെ പദ്ധതി എന്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയത് പോലീസിന്റെ വീഴ്ചയല്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്.

ജാമ്യം നല്‍കിയത് കോടതി നടപടയാണ്. ഗൂഢാലോചന കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും കാലതാമസം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

ദിലീപിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതാണ്.

ഈ മാസം എട്ടിനാണ് 90 ദിവസം തികയുന്നത്. എട്ടാം തീയതി ഞായറാഴ്ച ആയതിനാല്‍ ശനിയാഴ്ച ഏഴാം തീയതി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പോലീസ് നീക്കം.

വിചാരണ തടവുകാരനാക്കുക

ദിലീപിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ കുറ്റപത്രം നല്‍കി വിചാരണ തടവുകാരനാക്കാനായിരുന്നു പോലീസിന്റെ നീക്കം.

കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ദിലീപിന് നിഷേധിക്കപ്പെടും. അതു തടയുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ പോലീസിന്റെ  കണക്കുകൂട്ടല്‍ തെറ്റുക ആയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here