നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മര്‍ദം നേടിരാന്‍ കഴിയുന്നില്ലെന്നും കാണിച്ചാണ്മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് .

പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.

നേരത്തെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍നാദിര്‍ഷയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തോട് നാദിര്‍ഷ സഹകരിക്കുന്നില്ലെന്നും ചില കാര്യങ്ങള്‍ അദ്ദേഹം ഒളിച്ചുവയ്ക്കുകയാണെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്.

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിര്‍ ഷാ ഇപ്പോള്‍ പ്രതിയല്ല.

അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യഷന്‍ വ്യക്തമാക്കിയത്.

കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പറയുക.

ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

 
 
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News