ദിലീപിന്റെ ജാമ്യം; പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ബെഹ്‌റ; കോടതിയുടെ നിയമപരമായ നടപടി മാത്രം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അതേസമയം, നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

നിരപരാധിയായ തന്നെ കള്ളക്കെസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടയിലാണ് നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്നില്ല.
കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന് .

ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.

കേസില്‍ നാലു പേരെ കൂടി പൊലീസ് ചോദ്യം ചെയ്യും. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും ഇദ്ദേഹം ആദ്യം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News