തമിഴ്‌നാട് രാഷ്ടീയത്തില്‍ ഇന്ന് നിര്‍ണായക ദിനം

ചെന്നൈ: പതിനെട്ട് എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയിലും കോടതിയില്‍ ഇന്ന് തീരുമാനമുണ്ടാവും.

വിശ്വാസവോട്ടെടുപ്പിന് സ്റ്റേ നല്‍കിയതും അയോഗ്യരാക്കിയ ദിനകരന്‍ പക്ഷത്തെ എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തത് ജസ്റ്റിസ് ദുരൈസ്വാമിയാണ്. എന്നാല്‍ ഇത്തവണ വാദം കേള്‍ക്കുക ജസ്റ്റിസ് രവിചന്ദ്ര ബാബുവിന്റെ ബെഞ്ചാണ്.

ഇന്നത്തെ കോടതിനിലപാടിനെ ആശ്രയിച്ചായിരിക്കും തുടര്‍നനുള്ള രാഷ്ട്രീയ നീക്കങ്ങള്‍.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ അടക്കമുള്ളവരോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിന്നു.

ഭരണ പക്ഷവും പ്രതിപക്ഷവും ദിനകരന് പക്ഷവും  കാത്തിരിക്കുന്നു

മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനാണ് ഭരണ പക്ഷവും പ്രതിപക്ഷവും ദിനകരന് പക്ഷവും ഒരുപോലെ കാത്തിരിക്കുന്നത്.

പതിനെട്ട് എം.എല്.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി റദ്ദാക്കിയാല്‍
ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകും. വിശ്വാസ വോട്ടെടുപ്പ് സമയത്ത് ദിനകരന്‍ വിഭാഗം എം.എല്.എമാര് കൂറുമാറുക കൂടി ചെയ്താല് ഭരണംതന്നെ താഴെവീഴും.

രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News