എയ്ഡ്‌സ് രോഗികളുടെ ശ്രദ്ധയ്ക്ക്; കാപ്പിയെ പ്രണയിച്ചോളൂ കൈവിടില്ല

കാപ്പികുടിയും എയ്ഡ്‌സും തമ്മില്‍ എന്താണ് ബന്ധം ?  ഇനി ധൈര്യമായി പറയാം ഉണ്ട്.

എച്ച്.ഐ.വി വൈറസ് ബാധിതര്‍ മൂന്ന് നേരം കാപ്പി കുടിച്ചാല്‍, കരള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലം സംഭവിക്കാവുന്ന മരണനിരക്ക് കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കാപ്പിയുടെ പ്രസക്തി

ഫ്രാന്‍സിലെ എയ്ക്‌സ് മാര്‍സെയ്ല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് കാപ്പിയുടെ പ്രസക്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എച്ച് ഐ വി വൈറസ് പലപ്പോഴും കരള്‍ സംബന്ധമായ രോഗങ്ങളുടെ ആധിക്യം കൂട്ടാറുണ്ട്.

കാപ്പിയിലടങ്ങിയ പോളിഫിനോളുകളാണ് കരളിനെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതുപോലെ തന്നെ പുകവലിക്കുന്നത് മരണനിരക്ക് കൂട്ടുമെന്നും പഠനത്തിലുണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here