ആവശ്യമെങ്കില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാം; അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ നാദിര്‍ഷയെ നോട്ടീസ് നല്‍കി വിളിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ല എന്ന് കോടതി

നാദിര്‍ഷക്കെതിരെ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ല എന്ന് കോടതി പരാമര്‍ശിച്ചു.

നാദിര്‍ഷയെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആവശ്യമെങ്കില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ നിലവില്‍ നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ല എന്ന് കോടതി പരാമര്‍ശിച്ചു .

പള്‍സര്‍ സുനി വിളിച്ചതുകൊണ്ട് മാത്രം എങ്ങനെ നാദിര്‍ഷയെ പ്രതിയാക്കാന്‍ കഴിയും എന്ന് കോടതി ആരാഞ്ഞു. കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്നും, സാക്ഷികളെ പ്രതിയാക്കിയാല്‍ കേസിനെ ബാധിക്കുമെന്നും കോടതി പൊലീസിന് ഓര്‍മിപ്പിച്ചു.

എല്ലാവരെയും പ്രതിയാക്കിയാല്‍ സാക്ഷിപറയാന്‍ ആളുണ്ടാവില്ല. ആ പഴുതുപയോഗിച്ച് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ജസ്റ്റിസ് ടി ഉബൈദ് ഓര്‍മിപ്പിച്ചു.

കഴിഞ്ഞ തവണ നാദിര്‍ഷയെ ചോദ്യം ചെയ്തത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നാദിര്‍ഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് പൊലീസ് നിലപാട്.

ഇതുകൂടി പരിഗണിച്ചാണ് ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഹൈക്കോടതി അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News