കേരളത്തെ അപമാനിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും; അമിത് ഷായോട് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി. കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് അമിത് ഷായോട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തെ അപമാനിക്കാന്‍ ആര്‍എസ്എസും അമിത് ഷായും ശ്രമിക്കുന്നു

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തെ അപമാനിക്കാനാണ് ആര്‍എസ്എസും അമിത് ഷായും ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേരളം എല്ലാവിധ വിഭാഗീയതയ്ക്ക് എതിരെയും നിലകൊള്ളുന്ന സംസ്ഥാനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമിതിനെതിരെ രംഗത്തെത്തിയിരുന്നു. അമിത് ആട്ടിന്‍തോലിട്ട ചെന്നായയാണ്. ഗുജറാത്തില്‍ വംശഹത്യ നടത്തുന്നതിന് നേതൃത്വം കൊടുത്തയാളാണ് അമിത്. രക്തക്കറ പുരണ്ട അമിത് ഷായുടെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News