
ദില്ലി: രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന്
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂറി.
സര്‍ക്കാര്‍ ഒത്താശയോടെ നടപ്പിലാക്കിയ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ നടപടി കാരണം നേട്ടം ഉണ്ടായത് കള്ളപ്പണം ഉള്ളവര്‍ക്കാണ്. കള്ളപ്പണം ഉണ്ടായിരുന്നവര്‍ക്കെല്ലാം വെളുപ്പിക്കാന്‍ കഴിഞ്ഞു.
അസാധുവാക്കിയ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.
ഇത് നോട്ട് അസാധുവാക്കല്‍മൂലം കള്ളപ്പണവും നികുതി അടയ്ക്കാത്ത പണവും നശിപ്പിക്കാനായില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് അരുണ്‍ഷൂറി പറഞ്ഞു.
ജി.എസ്.ടി ക്കെതിരെയും ഷൂറി വിമര്‍ശം ഉന്നയിച്ചു
ജി.എസ്.ടി ക്കെതിരെയും ഷൂറി വിമര്‍ശം ഉന്നയിച്ചു. പരിഷ്‌കരണം മോശമായ രീതിയിലാണ് നടപ്പിലാക്കിയത്. നിബന്ധനകള്‍ മൂന്ന് മാസത്തിനിടെ ഏഴ് തവണ പരിഷ്‌കരിച്ചു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിവസത്തേതിന് സമാനമായാണ് പുതിയ നികുതി പരിഷ്‌കരണം നടപ്പാക്കിയത് എന്നാണ് അരുണ്‍ ഷൂറി പരിഹാസ രൂപേണ പറഞ്ഞത് .
സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ എളുപ്പത്തില്‍ അത് കരകയറില്ലെന്നും അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ അംഗമായിരുന്ന ഷൂറി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here