പിക്വേ ‘കടക്കുപുറത്ത് ‘

മാഡ്രിഡ്: സ്‌പെയിനിലെ കറ്റലോണിയന്‍ പ്രവിശ്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അലയൊലികള്‍ സ്‌പെയിനിന്റെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു.

ടീമിന്റെ പരിശീലന സെഷന്‍ നിര്‍ത്തിവെച്ചു

സ്വതന്ത്ര കറ്റലോണിയയെ പിന്തുണയ്ക്കുന്ന സ്‌പെയിന്‍ ദേശീയ താരം ജെറാള്‍ഡ് പിക്വേയ്‌ക്കെതിരായ സ്പാനിഷ് ദേശീയ വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടീമിന്റെ പരിശീലന സെഷന്‍ നിര്‍ത്തിവെച്ചു.
വെള്ളിയാഴ്ച അല്‍ബേനിയക്ക് എതിരെയാണ് സ്‌പെയിനിന്റെ അടുത്ത ലോകകപ്പ് യോഗ്യതാമത്സരം. മാഡ്രിഡിന് നഗരത്തിന് സമീപമുള്ള ലാറസാസിലായിരുന്നു സ്‌പെയിന്‍ ടീമിന്റെ പരിശീലനം.

ട്രെയിനിങ്ങ് തുടങ്ങി അല്‍പ്പസമയത്തിനകം ഒരുകൂട്ടം സ്പാനിഷ് ദേശീയ വാദികള്‍ ജെറാള്‍ഡ് പിക്വേയ്ക്ക് എതിരെ പ്രതിഷേമാരംഭിക്കുകയായിരുന്നു.

കറ്റലോണിയയുടെ സ്വാതത്രത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന പിക്വേയുടെ പരസ്യ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്.

കറ്റലോണയിയുടെ പതാകയുടെ നിറത്തിലുള്ള ജഴ്‌സി ധരിച്ചുനില്‍ക്കുന്ന ചിത്രവും പിക്വേ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

പിക്വേ കടക്കുപുറത്ത് എന്ന പ്ലക്കാര്‍ഡുകളുമായി സ്പാനിഷ് ആരാധകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ കോച്ച് ജൂലിയന്‍ ലോപെട്ടൊഗ്വി 20 മിനിട്ടുകള്‍ക്ക് ശേഷം പരിശീലനം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ദേശീയ ടീം ആരാധകരുടെ പ്രതിഷേധത്തില്‍ അസ്വസ്ഥനായ പിക്വേ കറ്റലോണിയന്‍ സ്വാതന്ത്ര്യത്തിനൊപ്പം എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

സ്‌പെയിന്‍ ദേശീയ ടീമില്‍ കളി തുടരാനാണ് തനിക്കിഷ്ടം. ഫുട്‌ബോള്‍ അസോസിയേഷനും ടീം മാനേജര്‍ക്കും തന്നെ വേണ്ടെങ്കില്‍ പുറത്തുപോവുക മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും പിക്വേ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News