ഡോക്ടറുടെ ഫോണിലൂടെ നിര്‍ദേശം നല്‍കി; നഴ്‌സുമാര്‍ സിസേറിയന്‍ നടത്തി; നവജാതശിശു മരിച്ചു

ഭൂവനേശ്വര്‍: അടിയന്തരമായി സിസേറിയന്‍ നടത്തണ്ട സമയത്ത് ഡോക്ടര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല.

അതിന് ഡോക്ടര്‍ മറ്റൊരു വഴി കണ്ടത്തി ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുക. ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ച് നഴ്‌സുമാര്‍ സിസേറിയനും നടത്തി.

 ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ചു

പക്ഷെ നഴ്‌സുമാരുടെ പരിചയക്കുറവുമൂലം ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ചു.

ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്‌സ് അനുസ്മരിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത് ഒഡീഷയിലെ കെന്ദ്രപാഡയിലെ സായ് ആശുപത്രിയിലാണ്.

ഡോ. രഷ്മികാന്ത് പാത്രയുടെ നിര്‍ദേശപ്രകാരം ഒരുപറ്റം നഴ്‌സുമാര്‍ സിസേറിയന്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ ആര്‍തി സമലിനെയാണ് സിസേറിയന് വിധേയയാക്കിയത്.

തന്റെ ഭാര്യയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍ ആശുപത്രിയില്‍ എത്താന്‍ തയാറായില്ലെന്നും ശസ്ത്രക്രിയയിലെ പിഴവുമൂലം യുവതിയുടെ ഗര്‍ഭപാത്രത്തിനു തകരാര്‍ സംഭവിച്ചതായും ഭര്‍ത്താവ് കല്‍പട്രു സമല്‍ ആരോപിച്ചു.

ഡോക്ടര്‍ക്കെതിരെ കെന്ദ്രപാഡ ടൗണ്‍ പോലീസ് കേസെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here