ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസ് നടപടി അനാവശ്യമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ യുവതിയുടെ ആക്രമണത്തിനിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് നടപടി അനാവശ്യമെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്‍ക്കില്ല

നഗരമധ്യത്തില്‍ വച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മൂന്ന് യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലാണ് പൊലീസിനെതിരെ കോടതിയുടെ വിമര്‍ശനം ഉണ്ടായത്. യുവതികളുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ നടപടി അനാവശ്യമെന്ന് ഹൈക്കോടതി വിലയിരുത്തി.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം നിലനില്‍ക്കില്ല. വെറുമൊരു അടിപിടി കേസില്‍ എന്തിനാണ് ഇത്തരം വകുപ്പുകള്‍ ചേര്‍ത്തതെന്ന് കോടതി ചോദിച്ചു. യുവതികളുടെ പരാതിയില്‍ കേസെടുത്ത മരട് എസ്‌ഐയ്‌ക്കെതിരെ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ നടപടിക്ക് അര്‍ഹനാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ മാസം 20നായിരുന്നു ടാക്‌സി ഡ്രൈവര്‍ ഷെഫീക്ക് ആക്രമണത്തിനിരയായത്. ആക്രമിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ യുവതികള്‍ നല്‍കിയ പരാതിയില്‍ ഷഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഇതിനെതിരെയാണ് ഷഫീക്ക് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News