മോദിയുടെ നാട്ടില്‍ ദളിതര്‍ മീശ വെക്കരുത്

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മീശ വെക്കാനാകില്ല.
മീശ വെക്കുന്നത് ഉന്നത കുല ജാതരീയവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അഥവാ ശാസനത്തെ ധിക്കരിച്ച് മീശ വെക്കുവാന്‍ തയ്യാറായാല്‍ ജീവന്‍പോലും നഷ്ട്ടപ്പെടാന്‍ സാധ്യതയുണ്ട്.

ജന രക്ഷാ മാര്‍ച്ച് നടത്തുന്ന സമയത്താണ് ഈ സംഭവങ്ങള്‍ എന്നതാണ് വിരോധാഭാസം

കേരളത്തില്‍ ആക്രണണങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ജന രക്ഷാ മാര്‍ച്ച് നടത്തുന്ന സമയത്താണ് ഈ സംഭവങ്ങള്‍ എന്നതാണ് വിരോധാഭാസം .
കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ മീശ വച്ചതിന് മര്‍ദനമേറ്റ യുവാവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി.
മേല്‍ജാതിക്കാര്‍ 17കാരനെ കുത്തിപ്പരുക്കേല്‍പ്പിക്കുക ആയിരുന്നു. ദലിത് യുവാക്കള്‍ മീശ നീട്ടിവളര്‍ത്തിയതിനെ മേല്‍ജാതിക്കാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലംബോദര ഗ്രാമത്തിലാണ് വീണ്ടും അക്രമണം ഉണ്ടായത്.
ലംബോദരയില്‍ സെപ്റ്റംബര്‍ 25നും 29നും രണ്ട് ദലിത് യുവാക്കളെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ 25ന് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ പീയുഷ് പര്‍മാറിനൊപ്പമുണ്ടായിരുന്ന ഈ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റിരുന്നു.

ദലിത് യുവാക്കള്‍ തങ്ങളെ പോലെ മീശ പിരിച്ചുവയ്ക്കുന്നത് ചോദ്യം ചെയ്തായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണം.

കൃനാലിന്റെ പരാതിയില്‍ രജപുത്ര വിഭാഗത്തില്‍പെട്ട ഭരത് സിങ് വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറില്‍ എത്തിയ കൃനാലിനെ വഗേലയും കൂട്ടരും ‘മീശ വച്ചാല്‍ രജപുത്രനാകില്ല’ എന്നു പറഞ്ഞു കളിയാക്കിയശേഷം മര്‍ദിക്കുകയായിരുന്നു.

രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു. ഗ്രാമത്തില്‍ കാവലും ഏര്‍പ്പെടുത്തി.

അക്രമത്തില്‍ പ്രതിഷേധസൂചകമായി വാട്സ്ആപ്പ് ഡിസ്പ്ലേ ചിത്രമായി മീശയുടെ ചിത്രമാണ് ദലിതര്‍ നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here