ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് ഏറെ ഇഷ്ടം; സോളോയെക്കുറിച്ച് തുറന്ന് പറഞ്ഞ് നേഹ

തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം സോളോയിലെ നായികയാണ് നേഹ ശര്‍മ.

ദുല്‍ക്കറിനൊപ്പം അഭിയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നേഹ. വിവിധ ഭാഷകളില്‍ നിന്നുള്ള താര നിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തെക്കുറിച്ചും മലയാള സിനിമയെ കുറിച്ചും തുറന്നു പറയുകയാണ് നേഹ.

എത്രത്തോളം മികച്ച സിനിമകളാണ് ഇവിടെ ഉണ്ടാവുന്നത്. ദ്യശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത മലയാളം സിനിമ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.

മികച്ച നിലവാരത്തിലുള്ള ഒരുപാട് സിനിമകളുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. എത്ര സിനിമകളാണ് മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരിക്കുന്നത്.

അഭിനയിക്കുമ്പോള്‍ ഭാഷ പ്രശ്‌നങ്ങള്‍ തന്നെ അലട്ടിയിരുന്നു എങ്കിലും ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് ഏറെ ഇഷ്ടമാണ്.ഒപ്പം ദുല്‍ഖറിന്റെ കൂടുതല്‍ സിനിമകള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും നേഹ അറിയിച്ചു.

ബിജോയ് നമ്പ്യര്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സോളോ സെപ്റ്റംബര്‍ 5 ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here