സംഘികള്‍ കണ്ടു പഠിക്കട്ടെ; മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് ഒരു കുടുംബം; ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്ലീം ആചാരപ്രകാരം

ഝാന്‍സി:മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് ഒരു നാടും കുടുംബവും മാതൃകയാകുന്നു. ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്ലീം ആചാരപ്രകാരം നിര്‍വഹിച്ചു.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. അഞ്ച് പതിറ്റാണ്ടിലേറെയായി സമൂസ വിറ്റ് ജീവിച്ചിരുന്ന മദന്‍ മോഹന്‍ പ്രദേശത്തുകാര്‍ക്ക് സുപരിചിതനായിരുന്നു.

ഒരു നാടും കുടുംബവും മാതൃകയാകുന്നു

താന്‍ മരിക്കുമ്പോള്‍ ഹിന്ദു വിശ്വാസപ്രകാരം ദഹിപ്പിക്കരുതെന്നും മറവ് ചെയ്താല്‍ മതിയെന്നും അദ്ദേഹം ബന്ധുക്കളോട് പറഞ്ഞുവെച്ചു.

ഇതു പ്രകാരം മുസ്ലീം മതാചാരപ്രകാരമാണ മൃതദേഹം അടക്കം ചെയ്തത്.

രണ്ട് മതങ്ങളോടും മദന്‍ മോഹന് ബഹുമാനമുണ്ടായിരുന്നെന്നും മുസ്‌ളീം ആചാരങ്ങളെയും പിന്തുടരാറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു,

മുസ്ലീം മതാചാരപ്രകാരം മൃതദേഹം മറവ് ചെയ്യുന്നതിന് മദന്‍ മോഹന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും യാതൊരു എതിര്‍പ്പുമില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here