എകെജി ഭവനിലേക്കുള്ള ബിജെപി മാര്‍ച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് കോടിയേരി; പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീഴരുത്

മലപ്പുറം: ദില്ലി എകെജി ഭവനിലേക്കുള്ള ബിജെപി മാര്‍ച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി-ആര്‍എസ്എസ് പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വീഴരുതെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ക്രിമിനലുകള്‍ എത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ക്രിമിനലുകളുടെ ഈ സംഘം സദാസമയവും ബിജെപി ജാഥയെ അനുഗമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം നിലപാടാണ് ബിജെപിക്കുള്ള ബദല്‍. പിണറായിയുടെ ശബ്ദത്തെ ബിജെപി ഭയക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News