ഓണ്‍ലൈനിലൂടെ വിദ്വേഷം പടര്‍ത്തുന്നു; സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി പുതിയ നിയമം

ബെര്‍ലിന്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണം ശക്തമായതോടെയാണ് ഇതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനകള്‍ ശക്തമായത്. ഓണ്‍ലൈനിലൂടെയുള്ള വിദ്വേശ പ്രചരണം ശക്തമായി നിയന്ത്രിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് ജര്‍മ്മന്‍ ഭരണകൂടം.

ഇതിനായി ജര്‍മനി പുതിയ നിയമം കൊണ്ടുവന്നു. ഓണ്‍ലൈനില്‍ വിദ്വേഷ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമത്തിനാണ് ജര്‍മനി അംഗീകാരം നല്‍കിയത്.

പരാതി ലഭിച്ചാല്‍ ഉടനടി നടപടി

എന്‍ഫോഴ്‌സ്‌മെന്റ് ഓണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌സ് എന്നാണ് നിയമം അറിയപ്പെടുക. വിദ്വേഷ പ്രചരണ നടക്കുന്നതായി പരാതി ലഭിച്ചാല്‍ ഉടനടി നീക്കം ചെയ്യാനുള്ള അധികാരമാണ് നിയമം നല്‍കുന്നത്.

മാത്രമല്ല ഇത്തരം പ്രചരണം നടത്തുന്നവരില്‍ നിന്ന് അഞ്ച് കോടി യൂറോ പിഴ ഈടാക്കാമെന്നും നിയമം അനുശാസിക്കുന്നു. 50 പേരടങ്ങുന്ന സംഘത്തെയാണ് നിയമ നിര്‍വ്വഹണത്തിനായി ജര്‍മ്മന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News