കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട ;റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പ്രതി ആക്രമിച്ചു

കോഴിക്കോട്: നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട. 4 കിലോ ഗ്രാം കഞ്ചാവുമായി മലപ്പുറം പുളിക്കല്‍ സ്വദേശി ഷൈജുവാണ് പൊലീസ് പിടിയിലായത്്.

തിരുപ്പൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് കോഴിക്കോട് വെള്ളയില്‍ പരിസരത്ത് വെച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് ഷൈജു പിടിയിലായത്.

നീണ്ട 15 വര്‍ഷത്തോളം നഗരത്തില്‍ ലഹരിമരുന്ന് മൊത്തമായും ചിലറയായും വില്‍ക്കുന്നയാളാണ് ഷൈജു.15ഓളം കേസുകളില്‍ പ്രതിയായ ഷൈജു ദിവസങ്ങളോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ആന്റി ഗുണ്ടാ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

കഞ്ചാവ് വില്‍പ്പന കേസിനു പുറമെ ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന കേസുകളിലും പ്രതിയാണിയാള്‍.

ബ്രൗണ്‍ ഷുഗറിന് അടിമയായ ഇയാള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചു.

20000 രൂപയ്ക്ക് തിരുപ്പൂരില്‍ നിന്ന് വാങ്ങിയ കഞ്വാവിന് ബ്ലാക്ക് മാര്‍ക്കറ്റില്‍ 2 ലക്ഷത്തോളം രുപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

10 ദിവസത്തിനിടെ 15ഓളം ലഹരി മരുന്ന് കേസുകളിലെ പ്രതികളെയാണ് കോഴിക്കോടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News