സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

കണ്ണൂര്‍: Bjp സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയിൽ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും അന്യ സംസ്ഥാന തൊഴിലാളികൾ.

ബി ജെ പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി കേട്ടവര്‍ ഒരു നിമിഷം ഞെട്ടിയിട്ടുണ്ടാകും. കണ്ണൂരും കോ‍ഴിക്കോടുമുള്ള ബി ജെ പിക്കാര്‍ ഇത്രമനോഹരമായി ഹിന്ദിയില്‍ മുദ്രാവാക്യം വിളിക്കുമോയെന്ന് ശങ്കിച്ചവരും കുറവായിരിക്കില്ല.

അധികം തലപുകയ്ക്കേണ്ടി വരില്ല, കാര്യമെന്താണെന്നറിയാന്‍. അമിത് ഷാജി വന്നത് പ്രമാണിച്ച് കൂലിക്കെടുത്ത അന്യ സംസ്ഥാന തൊ‍ഴിലാളികളായിരുന്നു ബി ജെ പി യുടെ കൊടിയും പിടിച്ച് മുദ്രാവാക്യവുമായി മുന്നേറിയത്.

‘ഡൗണ്‍ ഡൗണ്‍ ബി ജെ പി’

ജാഥയുടെ മുന്നില്‍ നടന്നവര്‍ മു‍ഴക്കിയ മുദ്രാവാക്യം പിന്നില്‍ നടന്ന അന്യ സംസ്ഥാന തൊ‍ഴിലാളികള്‍ക്ക് മനസ്സിലായില്ല.  ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയിലങ്ങ് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി.

ഇടയ്ക്ക് സ്വതസിദ്ധശൈലിയില്‍ ഡൗണ്‍ ഡൗണ്‍ ബി ജെ പി എന്നുപോലും ചിലര്‍ ആവേശത്തോടെ വിളിക്കുന്നുണ്ടായിരുന്നു. സിപിഐഎമ്മിന് ജയ് വിളിക്കാനും അവര്‍ മടികാട്ടിയില്ല.

ഈ വീഡിയോ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

കേരളത്തിലെ ബി ജെ പിയുടെ പ്രവര്‍ത്തകര്‍ മോശമായതിനാല്‍ അമിത് ഷാജി കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത പ്രവര്‍ത്തകരാണ് ഹിന്ദിയിലും ബംഗാളിയിലും മുദ്രാവാക്യം മു‍ഴക്കിയതെന്നാണ് യാത്ര നടത്തിയവരുടെ പക്ഷം.

കുമ്മനത്തിന്‍റെ യാത്ര ക‍ഴിഞ്ഞാലും ഇവര്‍ കേരളത്തില്‍ തന്നെ ഉണ്ടാകുമെന്നുപോലും അവര്‍ പറയുന്നു. പക്ഷെ ഡൗണ്‍ ഡൗണ്‍ ബി ജെ പി യെന്ന് വിളിച്ചതിനെക്കുറിച്ച് മാത്രം ഇവര്‍ക്ക് മിണ്ടാട്ടമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here