മൂന്ന് വിവാഹം കഴിച്ച് സ്വര്‍ണവും പണവും തട്ടി; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് അറസ്റ്റിലായത്. വക്കം കുന്നുവിളയില്‍ ശ്രുതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ വിവാഹ തട്ടിപ്പുകാരനായ പൂജാരിയെയാണ് കടക്കാവൂര്‍ അറസ്റ്റ് ചെയ്തത്.

കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ആലുംപീടികപത്തിയില്‍ പടീറ്റതില്‍വീട്ടില്‍ അജീഷ് ആണ് അറസ്റ്റിലായത്. വക്കം കുന്നുവിളയില്‍ ശ്രുതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

ഏഴ് വര്‍ഷം മുമ്പ് കൊല്ലം വള്ളിക്കാവിലുളള അനില എന്ന യുവതിയെ വിവാഹം ചെയ്ത ഇയാള്‍ ഒരാണ്‍കുട്ടി ജനിച്ചശേഷം ഇവരെ ഉപേക്ഷിച്ചു. കടയ്ക്കാവൂര്‍ മല്ലന്‍നടയിലെ പൂജാരിയായി ജോലിചെയ്യുമ്പോള്‍ ശ്രുതിയെ പ്രണയിച്ച് വിവാഹം കഴിച്ചു.

ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവരെയും ഉപേക്ഷിച്ച ഇയാള്‍ ആഗസ്ത് 23ന് ആലപ്പുഴ എഴുപുന്നയിലുളള സീതാലക്ഷ്മിയെ വിവാഹം ചെയ്തു. ഇതറിഞ്ഞാണ് ശ്രുതി കേസ് നല്കിയത്.

ആറ്റിങ്ങല്‍ എ.എസ്.പി. ആര്‍.ആദിത്യ, കടയ്ക്കാവൂര്‍ സി.ഐ. ജി.ബി.മുകേഷ്, എസ്.ഐ. ആര്‍.സജീവ്, മധുസൂദനന്‍, എ.എസ്.ഐ.മാരായ ഗോപിദാസ്, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News