കൊറിയര്‍ അയച്ചത് മൊബൈല്‍ ഫോണ്‍; ലഭിച്ചത് ഇഷ്ടിക;സംഭവിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: കൊറിയര്‍ കമ്പനിയില്‍ വിതരണത്തിനെത്തുന്ന മൊബൈല്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍.സംഘത്തിലെ രണ്ട് പേരാണ് പൊലീസ് പിടിയിലായത്.

കൊറിയര്‍ വരുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് പകരം മണ്‍കട്ടകള്‍ നിറക്കുന്നതായിരുന്നു ഇവരുടെ രീതി.

സംഭവിച്ചത് ഇങ്ങനെ

വിലപിടിപ്പുള്ള 63 മൊബൈല്‍ ഫോണുകളാണ് സംഘം തട്ടിയെടുത്ത്. പകരം ഇഷ്ടികകളും കല്ലുകളും നിറക്കുകയായിരുന്നു.

യോഗീന്ദര്‍(28)സൂരജ്(20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊറിയര്‍ കമ്പനിയിലെ അംഗീകൃത ഏജന്റാണ് പിടിയിലായ യോഗീന്ദര്‍.

സംഭവത്തില്‍ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും കൂടുതല്‍ പേര്‍ തട്ടിപ്പിന് പിന്നിലുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.

മോഷണം പോയ മൊബൈല്‍ ഫോണുകളെല്ലാം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News