റിലീസിന് മുമ്പെ തരംഗമായി സോലോ ; ആരാധകരെ ആവേശത്തിലാക്കി തകര്‍പ്പന്‍ ഫ്‌ലാഷ്‌മോബുമായി ദുല്‍ഖറും സംഘവും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോലോ നാളെ തീയറ്ററുകളിലെത്തുകയാണ്. ഡി ക്യുവിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുന്നത്.

ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നീ നാല് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ദുല്‍ഖര്‍ എത്തുക. ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്.

ബോളിവുഡ് ചിത്രം വസീറിന് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സിനിമയാണ് സോലോ.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍ എന്നിങ്ങനെ വന്‍ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദുല്‍ഖറിന്‍റെ ഫ്ലാഷ്മോബ്

ചിത്രം തീയറ്ററികളിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയാണ്. ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖറും സംഘവും ഫ്‌ലാഷ് മോബുമായി രംഗത്തെത്തിക്കഴിഞ്ഞു.

ചെന്നൈയിലെ മാളില്‍ നടന്ന ഫ്‌ലാഷ് മോബില്‍ ദുല്‍ഖറടക്കമുള്ള പ്രമുഖരെല്ലാം അണിനിരന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് ഡി ക്യു മടങ്ങിയത്.

ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോലോ നിര്‍മ്മിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. കലിക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News