എണ്ണ കമ്പനികളുടെ വഞ്ചന

നാടെങ്ങും ഇന്ധന വില വര്‍ധനമൂലം വലഞ്ഞ ജനം കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുകയാണല്ലോ.

ഈ സാഹചര്യത്തില്‍ ഇന്ധനവില നിശ്ചയിക്കുന്ന രീതിയിലെ ചില അപാകതകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

അപാകതകള്‍

ഒന്ന് :എണ്ണക്കമ്പനികള്‍ക്ക് അടുത്ത 6 മാസത്തേക്ക് അവര്‍ കരാര്‍ ചെയ്തിട്ടുള്ള എണ്ണയുടെ ഇറക്കുമതി വില ഡോളര്‍ കണക്കില്‍ ഇന്ന് കൃത്യമായി അറിയാം .

ഈ കരാറുകളെല്ലാം സ്‌റ്റേറ്റ് ബാങ്ക് വഴി മുന്‍കൂറായി വിദേശനാണ്യം മേടിക്കുന്നവയാണ്. വസ്തുതകളാതാണെന്നിരിക്കെ എന്തിന് കേന്ദ്ര ഗവര്‍മെന്റ് ഇന്ധന വില അതാതു ദിവസത്തെ ഡോളര്‍ വിനിമയ നിരക്കിനോട് പൊരുത്തപ്പെടുത്തി മാറ്റണം?

അടിസ്ഥാന വിലയും ശുദ്ധീകരണ ചിലവും എണ്ണക്കമ്പനികളുടെ ലാഭ മാര്‍ജിനും വെച്ച് നിശ്ചയിച്ചാല്‍ പോരെ .

ഇല്ലാത്ത വിലയുടെ അടിസ്ഥാനത്തില്‍ എന്തിന് ഉപഭോക്താവ് ഇന്ധനം മേടിക്കണം . ഇത് ജി എസ്ടി തത്വങ്ങള്‍ക്ക് വിരുദ്ധവും നിയമത്തിന് നിരക്കാത്തതും അല്ലേ?

രണ്ട്. മുഴുവന്‍ എണ്ണയും ഇറക്കുമതി അല്ലല്ലോ . ആഭ്യന്തര ഉല്‍പാദനം ഇല്ലേ? അതിന് എങ്ങനെ ഡോളര്‍ വില സര്‍ക്കാര്‍ ഈടാക്കും ഇതിന് എന്ത് യുക്തി.

മൂന്ന് :കേന്ദ്ര സംസ്ഥാന നികുതികള്‍ ഇന്ധന അളവിനോട് ബന്ധപ്പെടുത്തിയിരിക്കുന്നതും ജി എസ്ടിയില്‍ ഉള്‍പ്പെടുത്താത്തതും മേല്‍ പറഞ്ഞ ഇന്ധന വില മറികടക്കാനാണോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News