രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്.

സ്വിസ് ഗവേഷകനായ ജാക്വസ് ഡുബാഷെ, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജൊവാഹിം ഫ്രാങ്ക്, ബ്രിട്ടീഷ് ഗവേഷകനായ റിച്ചാര്‍ഡ് ഹാന്‍ഡേഴ്സണ്‍ എന്നിവര്‍ പുരസ്‌കാരം പങ്കുവെച്ചു.

പുരസ്‌കാരം മൂന്നുപേര്‍ക്ക്

ജൈവ തന്‍മാത്രകളുടെ ചിത്രം കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി എന്ന സാേങ്കതിക വിദ്യ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

ജൈവരസതന്ത്ര ലോകത്ത് വിപ്ലവകരമായ നേട്ടത്തിന് തുടക്കം കുറിക്കുന്ന കണ്ടുപിടത്തമാണിത്. ദ്രവ്യത്തിന്റെ നിര്‍ജീവ അവസ്ഥയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏക ആശ്രയം ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളായിരുന്നു.

ഇവയിലൊന്നിന്റെ സഹായത്തോടെ പ്രോട്ടീനിന്റെ ത്രിമാന ചിത്രം പകര്‍ത്തുകയാണ് ഹെന്‍ഡേഴ്സന്‍ ചെയ്തത്.

ഈ സങ്കേതിക വിദ്യ ജൈവ രസതന്ത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചുവെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാഡമി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News