മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസെടുത്തു

ചെന്നൈ; നരേന്ദ്രമോദിക്കെതിരെയും ബിജെപി ഭരണത്തിനെതിരെയും പരാമര്‍ശം നടത്തിയാല്‍ രാജ്യ ദ്രോഹകുറ്റമാകുന്ന കാലത്തിലേക്കാണോ നാട് നീങ്ങുന്നതെന്ന ചോദ്യമുയരുന്ന സംഭവമാണ് പ്രകാശ് രാജിനെതിരായ നടപടി.

മോദിക്കെതിരെ വിമര്‍ശനം നടത്തിയ പ്രകാശ് രാജിനെതിരെ കേസെടുത്തു. ലഖ്നൗ കോടതിയാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് വാര്‍ത്താ എജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഏ‍ഴാം തിയതി കേസ് പരിഗണിക്കുമെന്ന് ലഖ്നൗ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യ പരാമര്‍ശം നടത്തിയെന്നതാണ് പ്രകാശ് രാജിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന വകുപ്പ്.

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അനാസ്ഥയെ പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു.

മോദി മികച്ച നടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നേക്കാൾ വലിയ നടനാണെന്നും അതിനേക്കാള്‍ വലിയ നടനാണ്‌ ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് എന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

ഗൗരിയുടെ മരണത്തെ ആഘോഷിക്കുന്നവരിൽ പലരേയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്നുണ്ട്. അതാണ് തന്‍റെ ആശങ്കയെന്നും പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

ദേശീയ പുരസ്കാരം തിരിച്ചുനല്‍കും

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് തന്‍റെ ദേശീയ പുരസ്‌കാരം തിരിച്ചു നൽകുകയാണെന്നും പ്രകാശ് രാജ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News