മരണക്കുഴിയിലിറങ്ങി കര്‍ഷകരുടെ പ്രതിഷേധം; രാജസ്ഥാന്‍ കര്‍ഷക പ്രക്ഷോഭ ഭൂമി; ബിജെപി സര്‍ക്കാരിന്റെ അടിവേരിളകുന്നു

ജയ്പൂര്‍; രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാരിനെ അടിയറവ് പറയിച്ച ഇടത് പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചുവന്ന കൊടിയുമായി കര്‍ഷക തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ അവകാശങ്ങളില്‍ പലതും നേടിയെടുക്കാനായിരുന്നു.

ഇപ്പോഴിതാ വീണ്ടും രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭം കത്തിപടരുകയാമ്. രാജസ്ഥാനിലെ നിന്ദര്‍ ഗ്രാമത്തിലെ കര്‍ഷകരുടെ പ്രതിഷേധം രാജ്യശ്രദ്ധ കൈവരിക്കുകയാണ്.

നിന്ദ്രര്‍ ബച്ചാവോ കിസാന്‍ യുവസമിതി

‘സമീന്‍ സമാധി സത്യാഗ്രഹ’ എന്ന പേരില്‍ തല മാത്രം പുറത്തുകാട്ടി മരണക്കുഴിയിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. നിന്ദ്രര്‍ ബച്ചാവോ കിസാന്‍ യുവസമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

മഹാത്മ ഗാന്ധിയുടേയും ഭഗത് സിംഗിന്റേയും ചിത്രങ്ങളുമായാണ് കര്‍ഷകരുടെ സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here