രാജ്യത്തെ പിന്തിരിപ്പന്‍ ശക്തികള്‍ സിപിഐഎമ്മിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

ഇന്ത്യയുടേത് ഒരു മതനിരപേക്ഷ ഭരണഘടനയാണ്. എന്നാല്‍ ആ ഭരണഘടനയേയും വിശിഷ്യാ അതിലെ മതനിരപേക്ഷതയേയും അംഗീകരിക്കാത്തവരാണ് ആര്‍എസ്എസുകാര്‍.

അവര്‍ ഇന്ന് ഇന്ത്യയില്‍ അധികാരത്തിലരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ഹിറ്റ്ലറുടെ നാസിസത്തെയും മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപത്തേയും മാതൃകയാക്കിയാണ് ആര്‍എസ്എസ് രൂപീകരിച്ചത്.

അതുകൊണ്ടുതന്നെയാണ് ഗാന്ധിഘാതകനായ ഗോഡ്സേയെ ആരാധിക്കുന്ന പ്രസ്ഥാനമായി അവര്‍ പ്രവര്‍ത്തിക്കുന്നത്.

ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഹിറ്റലറെ മാതൃകയാക്കിക്കൊണ്ട് മൂന്ന് ആഭ്യന്തര ശത്രുക്കളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മതന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണ്.

അവരെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിലപാടിന് കേരളം വഴങ്ങുന്നില്ല എന്നതിനാല്‍ കേരള സംസ്ഥാനത്തോട് തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് അവര്‍.

മോഹന്‍ ഭാഗവദിന്റെയും അമിത് ഷായുടെയും ആദിത്യനാഥിന്റെയുമൊക്കെ പ്രസംഗങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ഇത് കേരളത്തോടും അതിന്റെ മഹനീയ പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണ്.

നവോത്ഥാന നായകരും സ്വാതന്ത്ര്യസമര പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ വളര്‍ത്തിയെടുത്ത കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള ഈ വെല്ലുവിളിയെ കേരളം ഒറ്റക്കെട്ടായി നേരിടും.

കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, ഉല്‍പതിഷ്ണുക്കളായ ജനങ്ങളാകെതന്നെ ഒറ്റക്കെട്ടായി അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News