പഴയ Rss കാരെ ഇറക്കി ഇവിടെ എന്തോ ഉണ്ടാക്കി കളയാമെന്ന് വച്ചാൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല; ആ പടപ്പുറപ്പാടിന്‍റെ മുന്നില്ലൊന്നും വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’; അമിത് ഷാക്ക് പിണറായിയുടെ മരണ മാസ് മറുപടി

തിരുവനന്തപുരം; ”കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇരിക്കുന്ന പഴയ Rss കാരെ ഇറക്കി ഇവിടെ എന്തോ ഉണ്ടാക്കി കളയാമെന്ന് വച്ചാൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല.

നിങ്ങൾ ഉയർത്തുന്നത് ഒരു വെല്ലുവിളിയാണെങ്കിൽ ആ വെല്ലുവിളിയെറ്റെടുക്കാൻ ഈ നാട് എപ്പോഴേ സന്നദ്ധമാണ് എന്ന കാര്യം ഓർത്തോള്ളണം .

ആ പടപ്പുറപ്പാടിന്റെ മുന്നില്ലൊന്നും വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം”. അമിത് ഷാ വന്ന് എന്തോ കാണിച്ച് കളയും എന്നായിരുന്നല്ലോ അത് നനഞ്ഞ പടക്കം പോലെയായില്ലെ .
വിവിധ സ്ഥലങ്ങളിലുള്ള പഴയ Rs കാരായ ഇപ്പോഴത്തെ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്ന അവർ കേന്ദ്ര മന്ത്രിമാരാവാം ,മുഖ്യമന്ത്രി മാരാവാം , എം.പി മാരാവാം മറ്റ് പല സ്ഥാനത്തും ഇരിക്കുന്നവരാകാം.

അങ്ങനെയെല്ലാം ഉള്ളവരെ കേരളത്തിലിറക്കി എന്തോ ഉണ്ടാക്കി കളയാം എന്നാണ് വിചാരിക്കുന്നതെങ്കിൽ ഇവിടെ ഈ നാട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് നിങ്ങൾ മനസിലാക്കി കൊള്ളണം.
നാഥുറാം വിനായക് ഗോഡ്സെ ദൈവമായി കാണുന്നവരാണ് നിങ്ങൾ , ആ നിങ്ങളിൽ നിന്ന് ഒരു പാഠവും ഞങ്ങൾക്ക് പഠിക്കാനില്ല .ഈ നാട് എന്താണെന്ന് നിങ്ങൾ പഠിക്കണം . നിങ്ങൾക്കത് മനസ്സിലായില്ല , നിങ്ങളുടെ പകിട്ട് കൊണ്ട് ,സബത്ത് കൊണ്ട് ,ശേഖരിച്ച് വെച്ച ആയുധ ബലം കൊണ്ട് വിറങ്ങലിച്ച് പോകുന്നവരല്ല ഞങ്ങൾ ,

നിങ്ങൾ ഉയർത്തുന്നത് ഒരു വെല്ലുവിളിയാണെങ്കിൽ ആ വെല്ലുവിളിയെറ്റെടുക്കാൻ ഈ നാട് എപ്പഴേ സന്നദ്ധമാണ് എന്ന കാര്യം ഓർത്തേള്ളണം .ആ പടപ്പുറപ്പാടിന്റെ മുന്നില്ലൊന്നും വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഈ നാടിന്റ ആത്മാഭിമാനത്തെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത് .

യോഗി ആദിത്യനാഥും മുഖ്യമന്ത്രിയുടെ നാവിന്‍റെ ചൂടറിഞ്ഞു.  ഉത്തർപ്രദേശിലെ ശിശു മരണനിരക്ക് എത്രയെന്ന് പറയാൻ ചങ്കൂറ്റം ഉണ്ടോ യോഗിവര്യനെന്നായിരുന്നു പിണറായിയുടെ ചോദ്യം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News