വിമാനത്തെപ്പറ്റി സകലതും പഠിച്ചുവച്ചിരിക്കയാണ് ഈജിപ്റ്റിലെ മൊറോക്കന്‍ വംശജനായ ആദം മുഹമ്മദ് അമീര്‍ എന്ന കുട്ടി. വലുതാകുമ്പോൾ പൈലറ്റാകണമെന്ന മോഹമാണ് ആദം മുഹമ്മദ് അമീറിനെ കോക്പിറ്റിലെത്തിച്ചത്.
പൈലറ്റിനെ വിമാനം പറത്താൻ പഠിപ്പിച്ചതോടെ ആറ് വയസുകാരൻ കുട്ടി പൈലറ്റ് സോഷ്യൽ മീഡിയയിലും താരമായി.
ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം
യു.എ.ഇ.യില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം. വിമാനം ലാന്‍ഡ് ചെയ്തശേഷം കോക്പിറ്റിലെത്തിയ ശേഷമാണ് കുട്ടി പൈലറ്റുമാരെ വിമാനം പറത്താന്‍ പഠിപ്പിച്ചത്.
വിമാനം പറത്തുമ്പോഴുണ്ടാകുന്ന അടിയന്തര സന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക നാമങ്ങളും കുട്ടി പറഞ്ഞത് എല്ലാവരെയും അതിശയിപ്പിച്ചു.
കോക്പിറ്റിലെ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിമാനത്തെപ്പറ്റിയുള്ള കുട്ടിയുടെ സംസാരം ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റെന്‍ഡറാണ് കുട്ടിയെ പൈലറ്റുമാരെ കാണാന്‍ കോക്പിറ്റിലേക്ക് കൊണ്ടുപോയത്.
അബുദാബിയിലെ അല്‍ ഐനില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദം. വിമാനത്തെപ്പറ്റി പഠിക്കാൻ ആദമിനെ പ്രോത്സാഹിപ്പിക്കുന്നത് അമ്മയാണ്.
വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകണമെന്നാണ് മകന്‍റെ ആഗ്രഹമെന്നും മാതാപിതാക്കൾ പറയുന്നു. അല്‍ഐന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ജീവനക്കാരനാണ് ആദമിന്‍റെ പിതാവ് മുഹമ്മദ് അമീര്‍ .
Get real time update about this post categories directly on your device, subscribe now.