അണ്ടര്‍ 17 ലോകകപ്പ്: ടീമുകള്‍ പരിശീലനം ആരംഭിച്ചു

കൊച്ചി : അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്‌പെയിന്‍ ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി.

ഗ്രൂപ്പ് ഡിയിലെ നാല് ടീമുകളായ ബ്രസീല്‍, സ്‌പെയിന്‍, ഉത്തര കൊറിയ, നൈജര്‍ എന്നീ എത്തിയതോടെയാണ് പരീശീലന ഗ്രൗണ്ടുകള്‍ ഉണര്‍ന്നത്.

മഹാരാജാസ് മൈതാനത്ത് വൈകീട്ട് 5.30 നാണ് ബ്രസീല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചത്. മുഖ്യപരിശീലകന്‍ നാസിമെന്റോ ലെമോസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.

ഫോര്‍ട്ട്‌കൊച്ചി ഗ്രൗണ്ടിലാണ് സ്‌പെയിന്റെ പരിശീലനം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് ടീം. എത്തിയത്. ഉച്ചയ്ക്കുശേഷം ഉത്തരകൊറിയന്‍ ടീമും നൈജര്‍ ടീമും പരിശീലനം നടത്തിയില്ല.

ടീമുകളുടെ പരിശീലനവേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗ്രൗണ്ടുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ടീമുകളും ഇന്ന്പരിശീലനത്തിനിറങ്ങും.

ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യമല്‍സരം. ബ്രസീല്‍ സ്‌പെയിനേയും നൈജര്‍ ഉത്തരകൊറിയയേയും നേരിടും.

മത്സരത്തിന്റെ ടിക്കറ്റുകളുടെ വിതരണം കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നും തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here