വ്യാജ പട്ടയം വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എം.എല്‍.എ രാജി വെക്കണം: കെ.പി ഉദയഭാനു

പത്തനംതിട്ട : വ്യാജ പട്ടയം വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എം.എല്‍.എ രാജിവെക്കണമെന്നും അടൂര്‍ പ്രകാശിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു.

അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ റവന്യു മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശ് വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ സംസ്ഥാന റവന്യു വകുപ്പ് റദ്ദ് ചെയ്തിരുന്നു.

വ്യാജ പട്ടയം വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എം.എല്‍.എ രാജിവെക്കണമെന്നും

അടൂര്‍ പ്രകാശിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആവശ്യപ്പെട്ടത്.

അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിത്താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി വിതരണം ചെയ്ത പട്ടയങ്ങളായിരുന്നു റവന്യു വകുപ്പ് റദ്ദ് ചെയ്തത്.

വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വ്യാജ രേഖകള്‍ ചമച്ച് പട്ടയം നല്‍കിയതുവഴി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഈ ജനങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സാധുവായ പട്ടയം നല്‍കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News