ദുല്‍ഖറിന്റെ 4 വ്യത്യസ്തമുഖങ്ങള്‍; സോളോ’ ഇന്ന് തിയേറ്ററുകളിലേക്ക്

ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം ‘സോളോ’ ഇന്ന് തിയേറ്ററുകളിലേക്ക്. കേരളത്തില്‍ സോളോ’യുടേത് വമ്പന്‍ റിലീസ് ആകും.

ദുല്‍ഖര്‍ സല്‍മാന്റെ 4 വ്യത്യസ്തമുഖങ്ങളുമായാണ് സോളോ പ്രേക്ഷകരിലേക്ക് എത്തുന്നത്.ശിവ, രുദ്ര, ശേഖര്‍, ത്രിലോക് . എന്നിങ്ങനെ ശിവന്റെ പര്യായങ്ങള്‍

ഈ 4 നാല് കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ ‘സോളോ’യിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. വ്യത്യസ്ത ഭാവങ്ങള്‍, വ്യത്യസ്ത വേഷപ്പകര്‍ച്ചകള്‍.

പഞ്ചഭൂതം എന്ന സങ്കല്‍പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രംഎത്തുന്നത്. ബോളിവുഡ് ചിത്രം ‘വസീറി’ന് ശേഷം ബിജോയ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീതസംവിധായകരുമുണ്ട്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം. കലി എന്ന ചിത്രത്തിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോളോ.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോളോ നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News