ഇന്ത്യ ലോകകപ്പ് ആരവങ്ങളിലേക്ക്; ഇനിയുള്ള ദിവസങ്ങള്‍ ഫുട്‌ബോള്‍ ആവേശം മാത്രം

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നാളെ ഇന്ത്യ കണ്ണ് തുറക്കുകയാണ്. ഇനിയുള്ള 22 ദിവസം ഇന്ത്യന്‍ ജനതയുടെ ജീവിതം ഫുട്‌ബോളിന്‍രെ ചെറുവട്ടങ്ങളിലേക്ക് ചുരുങ്ങുകയാണ്.

കാലുകളില്‍ ആവേസത്തിന്‍രെ കരുത്തുമായി ലോകം കീഴടക്കാന്‍ കുട്ടികലെത്തുമ്പോള്‍ മധുരപ്പതിനേഴിന്റെ തിളക്കവുമായി ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു.

രാജ്യം ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ആറ് നഗരങ്ങളെയാണ് ലോകത്തിന്‍രെ മുന്നിലേക്ക് മഹാവേദികളായി രാജ്യം മുന്നോട്ട് വെക്കുന്നത്.

മുംബൈയും, ഗോവയും, കൊച്ചിയും, ഗോഹട്ടിയും, കൊല്‍ക്കത്തയും, ദില്ലി എന്നിവയാണാ വേദികള്‍ സ്റ്റേഡിയങ്ങലെല്ലാം മുഖം മിനുക്കി സുന്ദരിമാരായിക്കഴിഞ്ഞു.

ആറ് ഗ്രൂപ്പുകളില്‍ 24 ടീമുകള്‍ കൗമാരകരുത്തിന്‍രെ ലോകകിരീടത്തിനായി കൊമ്പുകോര്‍ക്കുന്നു . നമ്മുടെ സ്വന്തം കൊച്ചിയില്‍ ഗ്രൂപ്പ് മല്‍സരങ്ങളും, പ്രീ ക്വാര്‍ട്ടറും, ക്വാര്‍ട്ടറും അടക്കം 8 മല്‍സരങ്ങല്‍ നടക്കും.

മുംബൈയിലും, ഗോഹട്ടിയിലുമാണ് സെമി ഫൈനലുകള്‍. ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം 28 ന് കൊല്‍ക്കത്തയിലെ യുവഭാരതി ക്രീരാംഗണില്‍ അരങ്ങൊരുക്കും.

ഇന്ത്യുടെ ഗ്രൂപ്പ് മല്‍സരങ്ങലെല്ലാം ദില്ലിയിലാണ്.

പ്രതീക്ഷയുടെ വാതിലാണ് ഇന്ത്യക്ക് ലോകകപ്പ് . നേട്ടങ്ങളുടെ നല്ല നാളെയിലേക്ക് ഇന്ത്യന്‍ കുട്ടികല്‍ ഇവിടെ അടിത്തറയിടുമെന്ന് പ്രതീക്ഷയിലാണ് കളി ആരാധകര്‍.

ലോകത്തെ വമ്പന്‍ ടീമുകളുടെയെല്ലാം യുവ താരങ്ങള്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ ആദ്യമായൊരു ലോക വേദി സ്വന്തം മണ്ണില്‍ കാണുന്നതിന്‍രെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

ലോക ഫുട്‌ബോളിലെ അതികായന്‍മാരായ ബ്രസീലും, സ്‌പെയിനും ജര്‍മ്മനിയും, ഇംഗ്ലണ്ടും ഇറ്റലിയുമെല്ലാം നമ്മുടെ മുന്നിലും അടുത്ത ദിവസങ്ങളില്‍ പന്ത് തട്ടും.

യോഗ്യത കിട്ടാതെ പോയ അര്‍ജന്റീനയാകും ഇന്ത്യയുടേയും, ആരാധകരുടേയും സങ്കടം.

കളിക്കാലം ഇങ്ങ് മുറ്റത്തെത്തികഴിഞ്ഞു, ലോകം ഇന്ത്യയിലേക്ക് പോരുകയാണ് നമുക്കും കൂടെക്കൂടാം ആഘോഷമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News