കാറ്റലോണിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ്

ബാഴ്സിലോണ: കാറ്റലോണിയയില്‍ സ്വതന്ത്രരാഷ്ട്രപദവിക്കായി നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ് പറഞ്ഞു.

ഉടന്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുമെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച നടന്ന വിവാദ ഹിതപരിശോധനയ്ക്ക് ശേഷം ആദ്യമായാണ് പ്രസിഡന്റ് മാധ്യമങ്ങളെ കാണുന്നത്.

ഹിതപരിശോധനയെ എതിര്‍ക്കുന്ന നിലപാടാണ് ഫെലിപ്പ് ആറാമന്റേത്. ഹിതപരിശോധനയ്ക്ക് നേതൃത്വം നല്‍കിയവര്‍ നിയമത്തില്‍നിന്ന് വ്യതിചലിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഫെലിപ്പ് അവകാശപ്പെട്ടു.

സംഘര്‍ഷത്തില്‍ പങ്കാളികളായതിന് കാറ്റലോണിയന്‍ പൊലീസ് സേനയിലുള്ളവരടക്കം ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അന്വേഷണമാരംഭിച്ചതായി സ്പാനിഷ് ഹൈക്കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News