ക്വട്ടേഷന്‍ ദിലീപിന്റേതു തന്നെ; രഹസ്യമൊഴി നല്‍കി ചാര്‍ളി

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി.

നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് മൊഴി . ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി വ്യക്തമാക്കി.

കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലായിരുന്നു പള്‍സര്‍ ഒളിവില്‍ കഴിഞ്ഞത്. കേസില്‍ ചാര്‍ളി മാപ്പു സാക്ഷിയായേക്കുമെന്നാണ് സൂചന.

പള്‍സറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ചാര്‍ളിയായിരുന്നു കേസില്‍ നിലവില്‍ ഏഴാം പ്രതിയാണ് ചാര്‍ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here