ഫെയ്സ്ബുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ളീല വീഡിയോ: മലപ്പുറം സ്വദേശി സൗദി ജയിലില്‍

റിയാദ്: സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളി ജയിലില്‍.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്സ്ബുക്കില്‍നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇതു താന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നാണ് ഇയാള്‍ പറയുന്നത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് റിയാദ് മലസ് ജയിലിലായത്.

വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫെയ്സ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയാണ് ഇയാളെ പോലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News